സോഷ്യൽ മീഡിയ റീച്ചിനും പ്രശസ്തിക്കും വേണ്ടി ഒരു മനുഷ്യനെ കുരുതി കൊടുത്തു.!
സ്ത്രീപക്ഷ നിയമങ്ങൾ, ഇരുതല മൂർച്ചയുള്ള വാളാണ് എന്ന് പലപ്പോഴും തോന്നിയിട്ട് ഉണ്ട്. Molestation എന്നും പറഞ്ഞ് ഈ സ്ത്രീ അപ്പോള്‍ വച്ച വീഡിയോ കണ്ടപ്പോഴേ സംശയം തോന്നിയത് ആണ്.അസ്വഭാവികമായി ഒന്നും ഇല്ലാത്ത വീഡിയോ അതിൻ്റെ ഒപ്പം ദീപക് വളരെ മോശം mindset ഉളള വ്യക്തി ആണെന്നും സോഷ്യൽ ഇഷ്യൂ ആണെന്നും തെളിയിക്കാൻ ശ്രമിച്ചുകൊണ്ട് കുറെ സൈക്കോളജി ക്ലാസും!
ആരാണ് ഇത്തരത്തിൽ ഒരാളുടെ വീഡിയോ അയാൾ അറിയാതെ എടുത്ത് , പ്രചരിപ്പിക്കാൻ അനുവാദം നൽകുന്നത്.
അതും വീഡിയോയിൽ പറയുന്നത് മറ്റൊരു സ്ത്രീക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന കണ്ടിട്ടാണ് താൻ വീഡിയോ എടുത്തത് എന്നും..ആരോപണത്തെ സാധൂകരിക്കുന്ന ഒന്നും ആ വീഡിയോയിൽ ഇല്ല.
ആവശ്യമെങ്കിൽ പോലീസിൽ പരാതി പെട്ടന്നായിരുന്നു.. ആ സ്ത്രീ അതും ചെയ്തില്ല..കാരണം അവർക്ക് ആവശ്യം റീച്ച് മാത്രം ആയിരുന്നിരിക്കണം.
എൻ്റെ സുഹൃത്തിന് അടുത്തറിയാവുന്ന വ്യക്തിയാണ് ദീപക്.ഇപ്പറഞ്ഞ രീതിയിൽ ഉള്ള ഒരു വ്യക്തിയായി തോന്നിയിട്ടില്ല..ദീപക്കിൻ്റെ നാട്ടുകാരും വീട്ടുകാരും ജോലി ചെയ്ത സ്ഥാപനവും അത് തന്നെ പറയുന്നു.ദീപക്കിൻ്റെ പ്രായമായ അച്ഛനും അമ്മയും ഒറ്റക്കായി...അവരുടെ ഏക അത്താണി, മകൻ ചെയ്യാത്ത തെറ്റിൽ മനം നൊന്ത് ആത്മഹത്യ ചെയ്തു!!
കൊലപാതകത്തിന് കേസ് എടുക്കണം ആ സ്ത്രീക്ക് എതിരെ.ദീപക്കിന് നീതി കിട്ടണം.തികച്ചും സ്ത്രീ വിരുദ്ധമായ ഒരു കാര്യം കൂടിയാണ് ഈ സ്ത്രീ ചെയ്തിരിക്കുന്നത്. ലൈംഗിക അതിക്രമം എന്ന് പറഞ്ഞ് കാര്യങ്ങള്‍ manipulate ചെയ്തതിലൂടെ, ഇത്തരം സാഹചര്യങ്ങളിൽ പരാതി പറയുന്ന സ്ത്രീകൾ സംശയത്തിൻ്റെ നിഴലിൽ ആകുന്നും.
Credit - Lakshmi Narayanan
5 Comments